മുളംതോട്ടങ്ങള്‍ക്കുള്ള സബ്‌സിഡി ലഭിക്കാനായി അപേക്ഷിക്കാം
നാഷണൽ ബാംബൂ മിഷൻ - കേരള സംസ്ഥാന ബാംബൂമിഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുളന്തോട്ടങ്ങൾക്കുള്ള (പ്ലാന്റേഷന്‍) സബ്സിഡിയ്ക്കായി അപേക്ഷിക്കാം. പരമാവധി 10 ഹെക്ടർ വരെ 50 % സബ്സിഡി രണ്ടു തവണയായി (60 : 40 ) ആയിരിക്കും അർഹതപ്പെട്ട കർഷകർക്ക് ലഭിയ്ക്കുക. രണ്ടാം വർഷത്തെ 40 ശതമാനം തുക നൽകുന്നത് എത്ര തൈകൾ അതിജീവിച്ചിട്ടുണ്ട് എന്നുള്ളത് പരിശോധിച്ചായിരിക്കും.
ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് നാഷണൽ ബാംബൂ മിഷൻ്റെ (അനക്സർ-I) പരിഷ്കരിച്ച പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കാം. താല്പര്യമുള്ള കർഷകർ ഇതിനൊപ്പം നല്കിയിട്ടുള്ള അപേക്ഷാഫോറം (ഇംഗ്ലീഷിൽ അല്ലെങ്കിൽ മലയാളത്തിൽ) പൂരിപ്പിച്ച് താഴേകൊടുക്കുന്ന വിലാസത്തിലേയ്ക്ക് തപാലായി അയക്കുക.
-
ബി ടി എസ് ജി (ദക്ഷിണമേഖല)
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
പീച്ചി പി.ഒ, തൃശൂർ ജില്ല
കേരളം, ഇന്ത്യ പിൻ- 680653
Download: bamboo_mission_farm_subsidy.pdf
Published on: Thursday, September 18, 2025